ബിയാറിറ്റ്സ്: ഫ്രഞ്ച് നഗരമായ ബിയാറിറ്റ്സിൽ ജി 7 ഉച്ചകോടിക്ക് ഇന്നു തുടക്കമാകും. ഫ്രാൻസിനും ചൈനയ്ക്കുമെതിരേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളുടെ പശ്ചാത്തലത്തിൽ ചൂടേറിയ ചർച്ചകൾ യോഗത്തിൽ നടക്കുമെന്നാണു വിലയിരുത്തൽ.
യോഗം നടക്കുന്ന ബിയാറിറ്റ്സിലെ റിസോർട്ടിലെത്തിയ ട്രംപ്,ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രമോണുമൊത്ത് ഉച്ചഭക്ഷണം കഴിച്ചു. മുൻകൂട്ടി നിശ്ചയിക്കാതെയായിരുന്നു ഇരുനേതാക്കളു ടേ യും കൂടിക്കാഴ്ച.
യുഎസ് ഐടി ഭീമന്മാർക്കെതിരേ നികുതി ചുമത്താനുള്ള ഫ്രാൻസിന്റെ തീരുമാനത്തിനെതിരേ ട്രംപിന്റെ പ്രസ്താവന വന്ന സാഹചര്യത്തിൽ മഞ്ഞുരുകാനായിരുന്നു കൂടിക്കാഴ്ചയെന്നു വിലയിരുത്തപ്പെടുന്നു.
വീഞ്ഞിനു നികുതി ചുമത്തി ട്രംപിന്റെ തിരിച്ചടി
വാഷിംഗ്ടൺ ഡിസി: ഗൂഗിൾ ഉൾപ്പെടെയുള്ള ഐടി ഭീമന്മാർക്കെതിരേ നികുതി ചുമത്താനുള്ള ഫ്രഞ്ച് സർക്കാരിന്റെ നീക്കത്തിനു തിരിച്ചടിയായി ഫ്രഞ്ച് നിർമിത വീഞ്ഞുകൾക്ക് മുന്പെങ്ങുമില്ലാത്തവിധം നികുതി വർധിപ്പിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന വൻകിട കന്പനികളിൽ നിന്ന് വാർഷികവരുമാനത്തിന്റെ മൂന്നുശതമാനം നികുതി ഈടാക്കാൻ ഫ്രഞ്ച് പാർലമെന്റ് കഴിഞ്ഞമാസം നിയമം പാസാക്കിയിരുന്നു. യുഎസ് ഐടി ഭീമന്മാരായ ഗൂഗിൾ, ആമസോൺ, ഫേസ്ബുക്ക്, ആപ്പിൾ തുടങ്ങിയവയെ ലക്ഷ്യമിട്ടായിരുന്നു നിയമനിർമാണം.
ഫ്രഞ്ച് വീഞ്ഞുകൾക്ക് നികുതി ചുമത്തുമെന്ന് ട്രംപ് നേരത്ത മ ുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ് കന്പനികളിൽ നിന്ന് നിയമരഹിതമായ രീതിയിൽ നികുതി പിരിച്ചാൽ വീഞ്ഞിന് നികുതി ചുമത്തുകയോ മറ്റെന്തെങ്കിലും നടപടി സ്വീകരിക്കുകയോ ചെയ്യുമെന്നു ജി 7 ഉച്ചകോടിക്കു പുറപ്പെടും മുന്പ് ട്രംപ് ആവർത്തിച്ചു. എന്നാൽ താൻ വൻകിട ഐടി കന്പനികളുടെ ആരാധകനൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു.