ജമ്മു: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ജവാനു വീരമൃത്യു. പശ്ചിമബംഗാൾ സ്വദേശി നായിക് രജീബ് ഥാപ്പ (34) ആണു മരിച്ചത്. രജൗരിയിലെ നൗഷേര സെക്ടറിലായിരുന്നു ആക്രമണം. ഒരാഴ്ചയ്ക്കിടെ പാക്കിസ്ഥാന്റെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജവാനാണു ഥാപ്പ. ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടു.