സിംല: ഹിമാചൽപ്രദേശിൽ സൈനികർ സഞ്ചരിച്ചിരുന്ന ട്രക്ക് കൊക്കയിലേക്കു വീണ് സൈനികൻ മരിച്ചു. മൂന്നു സൈനികർക്കു പരിക്കേറ്റു. കരസേനയുടെ 18 മഹർ റെജിമെന്റിലെ സൈനികരാണ് അപകടത്തിൽപ്പെട്ടത്. രാജേഷ് എന്ന സൈനികനാണു മരിച്ചത്. ഹരിയാനയിലെ അംബാലയിൽനിന്ന് ഹിമാചലിലെ ഝാക്രിയിലേക്കു പോകുകയായിരുന്ന സൈനികരാണ് അപകടത്തിൽപ്പെട്ടത്.