ഹോങ്കോംഗ്: ജനാധിപത്യ പ്രക്ഷോഭകർ ഇന്നലെ രാത്രി ഹോങ്കോംഗിൽ മനുഷ്യച്ചങ്ങല തീർത്തു. ചങ്ങലയ്ക്ക് 45 കിലോമീറ്റർ നീളമുണ്ടായിരുന്നുവെന്നു സംഘാടകർ അവകാശപ്പെട്ടു. ചൈനയുമായുള്ള കുറ്റവാളിക്കൈമാറ്റ ബില്ലിനെതിരേയാണു സമരം തുടങ്ങിയത്. ബിൽ ഉപേക്ഷിക്കുകയാണെന്നു അധികൃതർ വ്യക്തമാക്കിയിട്ടും കൂടുതൽ ജനാധിപത്യാവകാശങ്ങൾക്കായി തുടരുന്ന സമരം പതിനൊന്ന് ആഴ്ച പിന്നിട്ടു.