ദക്ഷിണാഫ്രിക്കൻ മുൻ താരം ലാൻസ് ക്ലൂസ്നർ, ഇന്ത്യൻ പര്യടനത്തിനുള്ള അവരുടെ പരിശീലക സംഘത്തിൽ ഇടം പിടിച്ചു. ഇന്ത്യക്കെതിരായ ട്വന്റി-20 മത്സരത്തിനുള്ള ടീമിന്റെ ബാറ്റിംഗ് സഹപരിശീലകനായാണ് ക്ലൂസ്നറെ നിയമിച്ചത്. വിൻസെന്റ് ബാണ്‍സ് ആണ് ബൗളിംഗ് പരിശീലകൻ. 2017 മുതൽ ഫീൽഡിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കയ്ക്കൊപ്പമുള്ള ജസ്റ്റിൻ ഓണ്‍ ടോംഗാണ് പരിശീലക നിരയിലെ മറ്റൊരു സാന്നിധ്യം.
ട്വന്റി-20 പരന്പരയ്ക്ക് ശേഷം ക്ലൂസ്നർ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങും. അടുത്ത മാസം 15-ാം തീയതിയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം ആരംഭിക്കുന്നത്. മൂന്ന് മത്സര ട്വന്റി-20 പരന്പരയും, മൂന്ന് മത്സര ടെസ്റ്റ് പരന്പരയുമാണ് പര്യടനത്തിലുള്ളത്.
ലോകത്തിലെ മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായിരുന്നു ക്ലൂസ്നർ. ടെസ്റ്റിൽ 80 വിക്കറ്റും 1906 റണ്‍സും, ഏകദിനത്തിൽ 3576 റണ്‍സും 192 വിക്കറ്റും നേടിയിട്ടുണ്ട്.
ക്ലൂസ്നർ ബാറ്റിംഗ് പരിശീലകൻ
12:13 AM Aug 24, 2019 | Deepika.com