ബംഗളൂരു: മലയാളി യുവ ഫുട്ബോൾ താരമായ ആഷിഖ് കുരുണിയനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ്ബായ ബംഗളൂരു എഫ്സി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. എഫ്സി പൂന സിറ്റിയുടെ താരമായ കുരുണിയനായി 70 ലക്ഷം രൂപ മുടക്കാനാണ് ബംഗളൂരു തയാറെടുക്കുന്നത്. മലപ്പുറം സ്വദേശിയായ താരത്തിനെ കൈമാറാൻ പൂന സിറ്റിയുമായി ബംഗളൂരു എഫ്സി കരാറിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.
70 ലക്ഷം രൂപയ്ക്ക് ആഷിഖ് കുരുണിയൻ ബംഗളൂരുവിലെത്തിയാൽ ഐഎസ്എലിൽ ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ ട്രാൻസ്ഫർ തുകയായിരിക്കും അത്. നേരത്തെ ജംഷഡ്പുർ എഫ്സിയിൽ നിന്ന് 90 ലക്ഷം രൂപ നൽകി എടികെ മൈക്കൽ സൂസൈരാജിനെ സ്വന്തമാക്കിയിരുന്നു.
പൂന സിറ്റിയുടെ യൂത്ത് അക്കാഡമിയിലൂടെയാണ് കുരുണിയൻ ഫുട്ബോൾ കരിയർ ആരംഭിക്കുന്നത്. സ്പാനിഷ് ക്ലബ്ബായ വിയ്യാറയലിന്റെ സി ടീമിനൊപ്പവും മലയാളി താരം കളിച്ചിട്ടുണ്ട്. എഎഫ്സി ഏഷ്യൻ കപ്പിൽ ഇന്ത്യൻ ജഴ്സിയിലും ആഷിഖ് കളിച്ചു. നിലവിൽ ലോകകപ്പ് യോഗ്യതയ്ക്കായുള്ള ഇന്ത്യൻ ക്യാന്പിലാണ് താരം.
70 ലക്ഷത്തിനു കുരുണിയൻ ബംഗളൂരുവിൽ?
12:13 AM Aug 24, 2019 | Deepika.com