സൈബർജയ (മലേഷ്യ): ഫിബ ത്രീ ഓണ്‍ ത്രീ ഏഷ്യ കപ്പ് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ വനിതാ ടീം ക്വാർട്ടറിൽ. ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തോടെയാണ് ഇന്ത്യ ക്വാർട്ടറിൽ ഇടംപിടിച്ചത്. ഗ്രൂപ്പ് എ ചാന്പ്യന്മാരായ ചൈനയാണ് ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളി.
14-ാം സീഡായ ഇന്ത്യ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ തുർക്ക്മെനിസ്ഥാനെ 21-4ന് ഏകപക്ഷീയമായി കീഴടക്കി. മൂന്നാം സീഡായ തുർക്ക്മെനിസ്ഥാനെതിരേ മലയാളി താരമായ ആർ. ശ്രീകല ഏഴ് പോയിന്റ് സ്വന്തമാക്കി. എന്നാൽ, രണ്ടാം മത്സരത്തിൽ ആറാം സീഡായ ന്യൂസിലൻഡിനു മുന്നിൽ ഇന്ത്യ 16-14നു തോൽവി സമ്മതിച്ചു. എട്ടു പോയിന്റുമായി ശ്രീകല ഇന്ത്യയുടെ ടോപ് സ്കോറർ ആയി.
ബാസ്കറ്റ്: ഇന്ത്യ ക്വാർട്ടറിൽ
12:13 AM Aug 24, 2019 | Deepika.com