ന്യൂഡൽഹി: ഓൾ ഇന്ത്യ കാത്തലിക് യൂണിയന്റെ (എഐസിയു) നൂറാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് ഡൽഹിയിൽ തുടക്കമിടും. ഇന്നും നാളെയുമായി നടക്കുന്ന വാർഷികാഘോഷങ്ങൾ ദേശീയ കത്തോലിക്ക മെത്രാൻ സമിതിയുടെ (സിബിസിഐ) ആസ്ഥാനത്തും സെന്റ് കൊളംബസ് സ്കൂളിലുമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, അരുണാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി നബാം തൂകി എന്നിവർ വിവിധ ചടങ്ങുകളിൽ പങ്കെടുക്കും.
ഇന്ത്യൻ ഭരണഘടനയും ന്യൂനപക്ഷാവകാശങ്ങളും എന്ന വിഷയത്തിൽ ഇന്നു നടക്കുന്ന സെമിനാറിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് നേതൃത്വം നൽകും. ഡോ. ജോണ് ദയാൽ, പ്രഫ. അച്ചിൻ വനൈക്, സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ എം.പി. രാജു, അഭിഭാഷകൻ പി.എൽ. ജോസ്, സിസ്റ്റർ ട്രീസ പോൾ, തെഹ്മിന അറോറ എന്നിവർ പ്രസംഗിക്കും. അടുത്ത കാലത്തായി ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്കെതിരേ നടക്കുന്ന ആക്രമണങ്ങൾക്കും ആൾക്കൂട്ട ആക്രമണങ്ങൾക്കുമെതിരേ സെമിനാറിൽ ചർച്ച നടക്കുമെന്ന് എഐസിയു ദേശീയ പ്രസിഡന്റ് ലാൻസി ഡികുൻഹ, ജനറൽ സെക്രട്ടറി എ. ചിന്നപ്പൻ, വക്താവ് ജോണ് ദയാൽ എന്നിവർ അറിയിച്ചു.