ടെഹ്റാൻ: റഷ്യയുടെ എസ്-300, യുഎസിന്റെ പേട്രിയട്ട് മിസൈലുകളോടു കിടപിടിക്കുന്ന പുതിയ മിസൈൽ പ്രതിരോധ സംവിധാനം ഇറാൻ പുറത്തിറക്കി. 200 കിലോമീറ്റർ ദൂരപരിധിയുള്ള ബവാർ 373 മിസൈലിന് ശത്രുമിസൈലുകളെ 27 കിലോമീറ്റർ ഉയരത്തിൽ വച്ചു കണ്ടെത്തി തകർക്കാനാവും.
2010ലാണു മിസൈലിന്റെ നിർമാണം ആരംഭിച്ചതെന്ന് പ്രതിരോധ ഉപമന്ത്രി ബ്രിഗേഡിയർ ജനറൽ ഗോറെഷി അറിയിച്ചു.
ആഭ്യന്തര വിഭവശേഷി ഉപയോഗിച്ചാണു മിസൈൽ നിർമിച്ചത്. ഒരേസമയം ആറ് ശത്രുമിസൈലുകളെ കണ്ടെത്തി തകർക്കാൻ ശേഷിയുള്ള ഖോർദദ് വ്യോമ പ്രതിരോധ സംവിധാനം ജൂണിൽ ഇറാൻ വികസിപ്പിച്ചിരുന്നു.