സിയൂൾ: യുഎസും ഉത്തരകൊറിയയും വൈകാതെ ആണവനിരായുധീകരണ ചർച്ച പുനരാരംഭിക്കുമെന്ന് ദക്ഷിണകൊറിയൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ഉത്തരകൊറിയയിലെ യുഎസ് പ്രതിനിധി സ്റ്റീഫൻ ബീഗണുമായി സിയൂളിൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് ദക്ഷിണകൊറിയൻ ദേശീയ സുരക്ഷാ ഉപമേധാവി കിം ഹ്യൂൻ ചോങ് ഇക്കാര്യം പറഞ്ഞത്.
വിയറ്റ്നാമിൽ നടന്ന ട്രംപ്-കിം ഉച്ചകോടി പരാജയപ്പെട്ടതിനെത്തുടർന്ന് ആണവ ചർച്ചകൾ സ്തംഭിച്ചിരിക്കുകയായിരുന്നു. ഇതിനിടെ, വാഷിംഗ്ടണും സിയൂളും ചേർന്നു സൈനികാഭ്യാസം നടത്തിയതിൽ പ്രതിഷേധിച്ച് പ്യോംഗ്യാംഗ് നിരവധി മിസൈലുകൾ പരീക്ഷിക്കുകയും ചെയ്തു.