ബ്രസീൽ സൂപ്പർ താരമായ നെയ്മറിനായി യൂറോപ്പിലെ വന്പൻ ക്ലബ്ബുകളായ റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ് എന്നിവ ശ്രമങ്ങൾ തുടരുന്നു. സ്പാനിഷ് ചിരവൈരികളായ റയലും ബാഴ്സയും തമ്മിലാണ് അതിൽ ഏറ്റവും വലിയ പിടിവലി നടക്കുന്നത്.
796 കോടി രൂപയും (100 മില്യണ്‍ യൂറോ) ഗാരെത് ബെയ്ൽ, ഹമേഷ് റോഡ്രിഗസ്, കെയ്ലർ നവാസ് എന്നിവരെയും നല്‍കാമെന്നാണ് റയൽ അവസാനമായി നെയ്മറിന്റെ ക്ലബ്ബായ പാരീ സാൻ ഷെർമയ്നു മുന്നിൽ വച്ച ഓഫർ. എന്നാൽ, ഫ്രഞ്ച് ക്ലബ് അത് നിരസിച്ചതായാണ് റിപ്പോർട്ട്.
ബാഴ്സലോണ മുന്നോട്ട് വച്ചത് 1513 കോടി രൂപയുടെ (190 മില്യണ്‍ യൂറോ) ഓഫറാണ്. 40 മില്യണ്‍ യൂറോ ലോണ്‍ വ്യവസ്ഥയിൽ താരത്തെ ബാഴ്സയിൽ എത്തിക്കുന്നതിനും തുടർന്ന് സ്ഥിരമായി കരാറാകുന്പോൾ 150 മില്യണ്‍ യൂറോയും എന്ന നിലയിലാണത്. എന്നാൽ, അതിനോടും പിഎസ്ജി മുഖംതിരിച്ചിരിക്കുകയാണ്.
നെയ്മറിനായി ശ്രമങ്ങൾ തുടരുന്നു
11:39 PM Aug 22, 2019 | Deepika.com