ചെന്നൈ: അടുത്ത മാസം 14, 15 തീയതികളിൽ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന ഡേവിസ് കപ്പ് ടെന്നീസ് ഇന്ത്യ x പാക്കിസ്ഥാൻ പോരാട്ടം നവംബറിലേക്ക് നീട്ടിവച്ചു. രാജ്യാന്തര ടെന്നീസ് ഫെഡറേഷന്റേതാണ് (ഐടിഎഫ്) ഈ തീരുമാനം. നിലവിലെ രാഷ് ട്രീയ സാഹചര്യത്തിൽ ഇന്ത്യൻ ടീമിനു പാക്കിസ്ഥാനിലേക്ക് യാത്രചെയ്യാൻ അസൗകര്യമുള്ളതിനാലാണിത്.
പാക്കിസ്ഥാനിൽനിന്ന് ഡേവിസ് കപ്പ് മത്സരം മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ടെന്നീസ് അസോസിയേഷൻ (എഐടിഎ) ഐടിഎഫിനെ സമീപിച്ചിരുന്നു. സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കളിക്കാർക്ക് ആശങ്കയുണ്ടെന്നതായിരുന്നു എഐടിഎയുടെ നിലപാട്.
ഡേവിസ് കപ്പ് നീട്ടിവച്ചു
11:39 PM Aug 22, 2019 | Deepika.com