ചങ്ങനാശേരി: അസംപ്ഷൻ കോളജിൽ നടന്ന സിസ്റ്റർ ട്രീസ മേരി മെമ്മോറിയൽ സിൽവർ ജൂബിലി സൗത്ത് ഇന്ത്യ വോളിബോൾ ടൂർണമെന്റിൽ ആതിഥേയരായ അസംപ്ഷൻ ജേതാക്കളായി. ഫൈനലിൽ പികെആർ കോളജ് കോയന്പത്തൂരിനെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അസംപ്ഷൻ വിജയിച്ചത്. സ്കോർ: 25-20, 25-17, 25-21.
സമാപന സമ്മേളനത്തിൽ എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം അഡ്വ. പി.കെ. ഹരികുമാർ സമ്മാനദാനം നിർവഹിച്ചു. കോട്ടയം ജില്ലാ വോളിബോൾ അസോസിയേഷൻ സെക്രട്ടറി കെ.എച്ച്. ജബ്ബാർ, പ്രിൻസിപ്പൽ സിസ്റ്റർ ചെറുകുസുമം എന്നിവർ പ്രസംഗിച്ചു.
വോളി: അസംപ്ഷനു കിരീടം
11:39 PM Aug 22, 2019 | Deepika.com