ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് പ്രീക്വാർട്ടറിൽ പൊരുതിത്തോറ്റു. ലോക ഒന്നാം നന്പർ ജപ്പാന്റെ കെന്റോ മൊമോട്ടോയോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണോയ് തോറ്റത്. സ്കോർ: 19-21, 12-21. കിഡംബി ശ്രീകാന്തും പ്രീക്വാർട്ടറിൽ പുറത്തായി. തായ്ലൻഡിന്റെ കാന്റഫൻ വാംഗ്ചറനോട് 14-21, 13-21നാണ് ശ്രീകാന്ത് പരാജയപ്പെട്ടത്.
അതേസമയം, സായ്പ്രണീത് ക്വാർട്ടറിൽ പ്രവേശിച്ചു. ഇന്തോനേഷ്യയുടെ ആന്റണി സിനിസുകയെ 21-19, 21-13നു കീഴടക്കിയാണ് ഇന്ത്യൻ താരം ക്വാർട്ടറിൽ ഇടംപിടിച്ചത്. വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ അമേരിക്കയുടെ ബീവെൻ ഹാങിനെ കീഴടക്കി പി.വി. സിന്ധു ക്വാർട്ടറിൽ. 21-14, 21-6നായിരുന്നു സിന്ധുവിന്റെ ജയം.
പ്രണോയ് പൊരുതി വീണു
11:39 PM Aug 22, 2019 | Deepika.com