ആഥൻസ്:ജിബ്രാൾട്ടർ വിട്ടയച്ച ഇറാന്റെ എണ്ണടാങ്കർ ഗ്രീസിൽ അടുപ്പിക്കാനാവില്ലെന്നു ഗ്രീസിലെ ജൂണിയർ ധനമന്ത്രി വാർവിറ്റ്സിയോട്ടിസ് വ്യക്തമാക്കി. 130,000 ടൺ ക്രൂഡ് വഹിക്കാവുന്ന പടുകൂറ്റൻ ടാങ്കറാണിത്.
ഗ്രീസിലെ ഒരു തുറമുഖത്തും ഇത്രയും വലിയ ടാങ്കറിന് നങ്കൂരമിടാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രീസിലെ കലമാട്ടായിലേക്കാണു ടാങ്കർ പോയിരിക്കുന്നതെന്നു റിപ്പോർട്ടുണ്ടായിരുന്നു. ടാങ്കറിനു സംരക്ഷണം നൽകുന്നതിന് എതിരേ യുഎസ് നേരത്തെ മുന്നറിയിപ്പു നൽകി.
ജൂലൈ നാലിന് ജിബ്രാൾട്ടർ പോലീസും ബ്രിട്ടീഷ് മറീനുകളും ചേർന്നു പിടിച്ച ഈ ടാങ്കർ ജിബ്രാൾട്ടർ സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണു വിട്ടയച്ചത്. ടാങ്കർ തടഞ്ഞുവയ്ക്കണമെന്നാവശ്യപ്പെട്ട് യുഎസ് പുറപ്പെടുവിച്ച വാറന്റ് ജിബ്രാൾട്ടർ തള്ളി.