ശ്രീനഗർ: കാഷ്മീരിൽ ലഷ്കർ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ പോലീസുകാരൻ വീരമൃത്യു വരിച്ചു. ബിലാൽ അഹമ്മദ് ആണു വീരമൃത്യു വരിച്ചത്. സബ് ഇൻസ്പെക്ടർ അമർദീപ് പരിഹാറിനു പരിക്കേറ്റു. ഏറ്റുമുട്ടലിൽ ലഷ്കർ ഭീകരൻ മോമിൻ ഗോജ്റി കൊല്ലപ്പെട്ടു. കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം ആദ്യമായി നടന്ന ഏറ്റുമുട്ടലായിരുന്നു ഇത്.