വത്തിക്കാൻസിറ്റി:പൊതുദർശനവേളയിൽ മാർപാപ്പയുടെ വേദിക്കരികിൽ എത്തി നൃത്തം ചവിട്ടുകയും കൈയടിക്കുകയും ചെയ്ത രോഗിണിയായ ബാലിക ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
അങ്ങോട്ടും ഇങ്ങോട്ടും ഒാടുകയും കൈകൊട്ടുകയും ബഹളമുണ്ടാക്കുകയും ചെയ്ത ബാലികയെ തടയരുതെന്നു മാർപാപ്പ സുരക്ഷാഗാർഡിനു നിർദേശം നൽകി. ഈ സാധുപെൺകുട്ടി രോഗിണിയാണ്.എന്താണു ചെയ്യുന്നതെന്ന് അവൾ അറിയുന്നില്ല- ഒരു മണിക്കൂർ ദീർഘിച്ച പൊതുദർശന സമാപനത്തിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
ഈ കുട്ടിക്കു വേണ്ടി നിങ്ങൾ പ്രാർഥിച്ചോ. ഇവളുടെ മാതാപിതാക്കൾക്കും കുടുംബത്തിനും വേണ്ടി പ്രാർഥിച്ചോ-മാർപാപ്പ എല്ലാവരോടുമായി ചോദിച്ചു.
ഇത്തരം സഹനങ്ങളിലൂടെ കടന്നുപോകുന്നവരെ കാണുന്പോൾ നാം പ്രാർഥിക്കണമെന്നു മാർപാപ്പ ഓർമിപ്പിച്ചു.