ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി. സിന്ധു പ്രീക്വാർട്ടറിൽ. ചൈനീസ് തായ്പേയിയുടെ പായ് യു പോയെ നേരിട്ടുള്ള ഗെയിമിൽ കീഴടക്കിയാണ് സിന്ധു പ്രീക്വാർട്ടറിൽ പ്രവേശിച്ചത്. 21-13, 21-15നായിരുന്നു സിന്ധുവിന്റെ ജയം. 43 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്. ഇതോടെ ഹെഡ് ടു ഹെഡിൽ അഞ്ചാം റാങ്കുകാരിയായ ഇന്ത്യൻ താരം 3-0ന്റെ ലീഡിലാണ്.
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ അർടി മനു - സുമീത് ബി റെഡ്ഡി സഖ്യം രണ്ടാം റൗണ്ടിൽ പരാജയപ്പെട്ട് പുറത്തായി. ചൈനീസ് സഖ്യമായ ഹൻ ചെംഗ് കെയ് - ഹാവൊ ഡോംഗിനോടാണ് ഇന്ത്യൻ കൂട്ടുകെട്ട് 33 മിനിറ്റിൽ തോൽവി സമ്മതിച്ചത്. ഇന്ത്യയുടെ വനിതാ ഡബിൾസ് സഖ്യമായ മേഘ്ന-പൂർവിഷയും രണ്ടാം റൗണ്ടിൽ പുറത്തായി.
സിന്ധു പ്രീക്വാർട്ടറിൽ
10:54 PM Aug 21, 2019 | Deepika.com