ടോക്കിയോ: ഒളിന്പിക്സ് ടെസ്റ്റ് ഇവന്റ് ഹോക്കിയിൽ ഇന്ത്യക്ക് ഇരട്ടക്കിരീടം. പുരുഷ-വനിതാ വിഭാഗത്തിൽ ഇന്ത്യ ചാന്പ്യന്മാരായി. പുരുഷ ഫൈനലിൽ ന്യൂസിലൻഡിനെ മറുപടിയില്ലാത്ത അഞ്ച് ഗോളിനു കീഴടക്കിയാണ് ഇന്ത്യ ചാന്പ്യന്മാരായത്.
ലീഗ് റൗണ്ടിൽ ഇന്ത്യ 2-1ന് ന്യൂസിലൻഡിനോട് പരാജയപ്പെട്ടിരുന്നു. ആതിഥേയരായ ജപ്പാനെ ഒന്നിനെതിരേ രണ്ട് ഗോളിനു കീഴടക്കിയാണ് വനിതാ വിഭാഗത്തിൽ ഇന്ത്യ ജേതാക്കളായത്. 11-ാം മിനിറ്റിൽ നവ്ജ്യോത് കൗറിലൂടെ ഇന്ത്യ ലീഡ് നേടി. തൊട്ടടുത്ത മിനിറ്റിൽ ഷിമിസു ജപ്പാനെ ഒപ്പമെത്തിച്ചു. ലാൽറെംസിയാമി 33-ാം മിനിറ്റിൽ ഇന്ത്യയുടെ ജയം കുറിച്ച ഗോൾ നേടി.
ഹോക്കി: ഇന്ത്യക്ക് ഇരട്ടക്കിരീടം
10:54 PM Aug 21, 2019 | Deepika.com