ജമ്മു: നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കും ജനവാസ കേന്ദ്രങ്ങൾക്കും നേർക്ക് പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ജവാൻ വീരമൃത്യു വരിച്ചു. ബിഹാർ സ്വദേശിയായ നായിക് രവി രഞ്ജൻകുമാർ(36) ആണു മരിച്ചത്. നാലു ജവാന്മാർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ മെൻധർ, കൃഷ്ണ ഘട്ടി സെക്ടറുകളിലായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യം നടത്തിയ ശക്തമായ പ്രത്യാക്രമണത്തിൽ പാക്കിസ്ഥാൻ പക്ഷത്ത് കനത്ത നാശമുണ്ടായതായും പ്രതിരോധ വക്താവ് പറഞ്ഞു