ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ മൂന്നാം മത്സരത്തിൽനിന്ന് ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്ത് പുറത്ത്. രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറുടെ ബൗണ്‍സർ കഴുത്തിൽ കൊണ്ട് സ്മിത്തിന് പരിക്കേറ്റിരുന്നു. ഇതു ഭേദമാകാത്തതിനാലാണ് മൂന്നാം ടെസ്റ്റിനുള്ള ടീമിൽ സ്മിത്തിനെ ഒഴിവാക്കിയത്. സ്മിത്ത് ഉണ്ടാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയാണ് അറിയിച്ചത്.
ലീഡ്സിലെ ഹെഡിംഗ്ലിയിൽ നാളെയാണ് ആഷസ് സീരീസിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലും സ്മിത്ത് സെഞ്ചുറി നേടി ടീമിനെ വിജയിപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 92 റണ്‍സും ഓസീസ് താരം നേടി. സ്മിത്തിന്റെ അഭാവം ഓസ്ട്രേലിയയ്ക്ക് കനത്ത പ്രഹരമാണ്.
മൂന്നാം ടെസ്റ്റിന് സ്റ്റീവ് സ്മിത്ത് ഇല്ല
10:49 PM Aug 20, 2019 | Deepika.com