ന്യൂഡൽഹി: ഇന്ത്യൻ താരം സുശീൽ കുമാറിന് ലോക ഗുസ്തി ചാന്പ്യൻഷിപ്പ് യോഗ്യത. 74 കിലോ വിഭാഗത്തിലെ ട്രയൽസിൽ ജിതേന്ദർ കുമാറിനെ തോൽപിച്ചാണ് സുശീൽ യോഗ്യത നേടിയത്. 4-2നായിരുന്നു സുശീലിന്റെ ജയം. ഇന്ത്യക്കുവേണ്ടി രണ്ട് ഒളിന്പിക്സിൽ മെഡൽ നേടിയ ഏക ഗുസ്തി താരമാണ് മുപ്പത്തിരണ്ടുകാരനായ സുശീൽ.
കസാക്കിസ്ഥാനിൽ സെപ്റ്റംബർ 14 മുതൽ 22 വരെയാണ് ലോക ചാന്പ്യൻഷിപ്പ്. കഴിഞ്ഞ തവണ ലോക ചാന്പ്യൻഷിപ്പിൽ നിന്ന് സുശീൽ കുമാർ പിന്മാറിയിരുന്നു.
സുശീലിന് ഗുസ്തി ലോക ചാന്പ്യൻഷിപ്പ് ടിക്കറ്റ്
10:49 PM Aug 20, 2019 | Deepika.com