മ്യൂണിക്ക്: ബ്രസീലിയൻ താരം ഫിലിപ്പെ കുടീഞ്ഞോയെ സ്വന്തം തട്ടകത്തിൽ അവതരിപ്പിച്ച് ബയേണ്‍ മ്യൂണിക്ക്. സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ നിന്ന് ഒരുവർഷത്തേക്ക് വായ്പയിലാണ് കുടീഞ്ഞോ ജർമൻ ക്ലബ്ബിലെത്തിയത്. ഫ്രഞ്ച് മുൻ താരം ആര്യൻ റോബന്റെ വിഖ്യാത 10-ാം നന്പർ ജഴ്സിയാണ് ബയേണിൽ കുടീഞ്ഞോയ്ക്ക് നൽകിയിരിക്കുന്നത്.
ഒരു വർഷത്തിനുശേഷം ബയേണിൽ സ്ഥിരമായി തുടരാവുന്ന തരത്തിലാണ് കരാർ. കഴിഞ്ഞ വർഷം ലിവർപൂളിൽനിന്നായിരുന്നു ബ്രസീൽ താരം ബാഴ്സലോണയിലെത്തിയത്.
10-ാം നന്പറിൽ കുടീഞ്ഞോ
10:49 PM Aug 20, 2019 | Deepika.com