ദുബായ്: രണ്ടാം ആഷസ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ 92 റണ്‍സ് നേടിയ ഓസീസ് താരം സ്റ്റീവ് സ്മിത്ത് ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി.
ആദ്യ ടെസ്റ്റിലെ രണ്ട് സെഞ്ചുറികളിലൂടെ സ്മിത്ത്, ഇന്ത്യയുടെ ചേതേശ്വർ പൂജാരയെ പിന്തള്ളി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. ന്യൂസിലൻഡിന്റെ ക്യാപ്റ്റൻ കെയ്ൻ വില്യംസണിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മിത്ത് രണ്ടിൽ എത്തിയത്. ആഷസിലെ മൂന്ന് ഇന്നിംഗ്സിൽനിന്നായി 378 റണ്‍സ് സ്മിത്ത് നേടി. രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിനിടെ ജോഫ്ര ആർച്ചറിന്റെ ബൗണ്‍സറേറ്റ് സ്മിത്ത് പരിക്കേറ്റു പുറത്തായിരുന്നു.
സ്മിത്തിന് 913 പോയിന്റാണുള്ളത്. 922 പോയിന്റുള്ള ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയാണ് ഒന്നാമത്. ബൗളിംഗിൽ രവീന്ദ്ര ജഡേജ ആദ്യ അഞ്ചിൽ എത്തി.
സ്മിത്ത് ലോക രണ്ടാം നന്പറിൽ
10:52 PM Aug 19, 2019 | Deepika.com