മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അത്ലറ്റിക്കോ മാഡ്രിഡിനു ജയം. സ്വന്തം തട്ടകത്തിൽവച്ച് നടന്ന പോരാട്ടത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് അത്ലറ്റിക്കോ ഗെറ്റാഫയെ കീഴടക്കി. 23-ാം മിനിറ്റിൽ അൽവാരോ മൊറാട്ടയാണ് അത്ലറ്റിക്കോയുടെ ജയം കുറിച്ച ഗോൾ സ്വന്തമാക്കിയത്.
മത്സരത്തിന്റെ 38-ാം മിനിറ്റിൽ ഗെറ്റാഫയുടെ ജോർജ് മോളിനയും 42-ാം മിനിറ്റിൽ അത്ലറ്റിക്കോയുടെ റെനൻ ലോഡിയും ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ഇരു ടീമുകളും പത്ത് പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.
അത്ലറ്റിക്കോയ്ക്ക് ജയം
10:52 PM Aug 19, 2019 | Deepika.com