തൊടുപുഴ: 52-ാമത് സംസ്ഥാന ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ ഇടുക്കിക്കു കിരീടം. തുടർച്ചയായി മൂന്നാം തവണയാണ് ഇടുക്കി ഓവറോൾ ചാന്പ്യൻമാരാകുന്നത്. 384 പോയിന്റ് നേടിയ ഇടുക്കി ഒന്നാം സ്ഥാനവും 302 പോയിന്റുകളോടെ പാലക്കാട് രണ്ടാം സ്ഥാനവും 260 പോയിന്റ് നേടിയ കോഴിക്കോട് മൂന്നാം സ്ഥാനവും നേടി. 24ന് മുട്ടത്ത് ആരംഭിക്കുന്ന സൗത്ത് സോണ്‍ ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ വിജയികൾ പങ്കെടുക്കും.
ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു ജോണ്‍ വിജയികൾക്കു സമ്മാനങ്ങൾ വിതരണംചെയ്തു. റൈഫിൾ ക്ലബ് സെക്രട്ടറി വി.സി. ജയിംസ് അധ്യക്ഷതവഹിച്ചു. പിസ്റ്റൾ ഇനത്തിൽ എറണാകുളത്തിന്റെ നവീനും ബീപ് സൈസ് റൈഫിൾ വനിത വിഭാഗത്തിൽ കോഴിക്കോടിന്റെ വി. വിദർഷയും പുരുഷവിഭാഗത്തിൽ ഇടുക്കിയുടെ റോണ്‍ ജോർജും വ്യക്തിഗത ഇനത്തിൽ ചാന്പ്യന്മാരായി.
ഷൂട്ടിംഗ് ചാന്പ്യൻഷിപ്പിൽ ഇടുക്കിക്കു കിരീടം
10:52 PM Aug 19, 2019 | Deepika.com