സഹറാൻപുർ: ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകനെയും സഹോദരനെയും അയൽവാസികൾ പട്ടാപ്പകൽ വീട്ടിൽക്കയറി വെടിവച്ചു കൊന്നു. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിലെ ഫോട്ടോഗ്രാഫറായ ആശിഷ് ജൻവാനി(23) സഹോദരൻ അശുതോഷ്(19) എന്നിവരാണു കൊല്ലപ്പെട്ടത്.
ഇവരുടെ അയൽവാസിയായ മഹിപാൽ സൈനി, മക്കളായ ഗൗരവ് , സണ്ണി എന്നിവരാണു കൊലപാതകം നടത്തിയത്. ഇവർ ഒളിവിലാണ്. സഹറാൻപുരിലെ മാധവ്നഗറിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.