ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പേര് മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി എംപി രംഗത്ത്. നോർത്ത് ഡൽഹിയിൽ നിന്നുള്ള എംപിയും ഗായകനുമായ ഹൻസ് രാജാണ് ജെഎൻയുവിൽ നടത്തിയ പരിപാടിക്കിടെ ആവശ്യമുന്നയിച്ചത്. നരേന്ദ്ര മോദിക്കു ശേഷം അദ്ദേഹത്തിന്റെ പേരിൽ എന്തെങ്കിലും വേണ്ട തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൂർവികർ ചെയ്ത തെറ്റുകൾ ഓരോന്നായി നമ്മൾ തിരുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മോദി നരേന്ദ്ര സർവകലാശാല, എന്നാക്കി മാറ്റണമെന്നാണ് തന്റെ അഭിപ്രായം. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ജമ്മു കാഷ്മീരിലുണ്ടായ തെറ്റിനു കാരണക്കാരൻ ജവഹർലാൽ നെഹ്റുവാണെന്നതു കൊണ്ടാണ് ഇതെന്നും ഹൻസ് രാജ് മറുപടി നൽകി. ആദ്യമായാണ് ജെഎൻയുവിലെത്തുന്നത്.്ര മോദി സർക്കാരിന്റെ നേതൃത്വത്തിലാണ് പല മാറ്റങ്ങളും കൊണ്ടുവരുന്നത്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിനുവേണ്ടി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതിനു പകരമായി ഈ സർവകലാശാലയുടെ പേര് മോദി നരേന്ദ്ര യൂണിവേഴ്സിറ്റി എന്നാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.