രാംഗഢ്: ഗർഭിണിയെ ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ ജവാൻ വെടിവച്ചു കൊലപ്പെടുത്തി. ജാർഖണ്ഡിലെ രാംഗഡിൽ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷനുസമീപമായിരുന്നു സംഭവം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ പവൻ കുമാർ സിംഗാണു കൃത്യം നടത്തിയത്. ബിഹാറിലെ ഭോജ്പുർ സ്വദേശിയായ ഇയാൾ ഒളിവിലാണ്. അശോക് രാം(55), അശോകിന്റെ ഭാര്യ ലീലാവതി ദേവി(52), ഇവരുടെ ഗർഭിണിയായ മകൾ മീനാ ദേവി(27) എന്നിവരാണു കൊല്ലപ്പെട്ടത്.