മാഡ്രിഡ്: തകര്‍പ്പന്‍ ജയത്തോടെ റയല്‍ മാഡ്രിഡ് സ്പാനിഷ് ലാ ലിഗ ഫുട്ബോളിന് തുടക്കമിട്ടു. എവേ മത്സരത്തില്‍ റയല്‍ 3-1ന് സെല്‍റ്റ വിഗോയെ പരാജയപ്പെടുത്തി. ഗാരത് ബെയ്ലിനെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയാണ് സിനദിന്‍ സിദാന് റയല്‍ ടീമിനെ ഇറക്കിയത്. എഡന്‍ ഹസാര്‍ഡിന്റെ പരിക്കാണ് ബെയ്ലിന് ടീമിലേക്ക് അപ്രതീക്ഷിത ഇടമൊരുക്കിയത്.
വിംഗിലൂടെ ബെയ്ലിന്റെ മികച്ചൊരു നീക്കമാണ് 12-ാം മിനിറ്റില്‍ കരീം ബെന്‍സമയിലൂടെ റയലിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയില്‍ നേരിട്ടുള്ള ചുവപ്പ് കാര്‍ഡ് കണ്ട് ലൂക്ക മോഡ്രിച്ച് പുറത്തായതോടെ റയല്‍ പത്തുപേരായി ചുരുങ്ങി. എന്നാല്‍ 61-ാം മിനിറ്റില്‍ ടോണി ക്രൂസിന്റെ ലോംഗ് റേഞ്ച് റയലിന്റെ ലീഡ് ഉയര്‍ത്തി. 80-ാം മിനിറ്റില്‍ ലൂകാസ് വാസ്ക്വസ് റയലിന്റെ മൂന്നാം ഗോളും നേടി.
ബെയ്ൽ ഇൻ; റയലിനു ജയം
12:16 AM Aug 19, 2019 | Deepika.com