പ്രേഗ്: ചെക് റിപ്പബ്ലിക്കിൽ നടന്ന 300 മീറ്റർ ഓട്ടത്തിൽ ഇന്ത്യൻ താരങ്ങൾ തിളങ്ങി. പുരുഷ വിഭാഗത്തിൽ മലയാളി താരം മുഹമ്മദ് അനസ് സ്വർണം കരസ്ഥമാക്കി. 32.41 സെക്കൻഡിലാണ് അനസ് മത്സരം പൂർത്തിയാക്കിയത്. വനിതാ വിഭാഗത്തിൽ ഹിമ ദാസ് സ്വർണം നേടിയപ്പോൾ മലയാളി താരമായ വി.കെ. വിസ്മയ വെള്ളി സ്വന്തമാക്കി.
400 മീറ്ററിൽ ദേശീയ റിക്കാർഡ് ഉടമയായ അനസ് ദോഹ ലോക ചാന്പ്യൻഷിപ്പിനുള്ള യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അർജുന അവാർഡിനുള്ള ശിപാർശയും അനസിനെ തേടിയെത്തി.
അനസിനും ഹിമയ്ക്കും സ്വർണം, വിസ്മയയ്ക്കു വെള്ളി
12:16 AM Aug 19, 2019 | Deepika.com