ബേസല്‍: ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിന് ഇന്നു തുടക്കമാകും. സ്വിറ്റ്സര്‍ലന്‍ഡാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പിന് ആതിഥേയരാകുന്നത്. ഇന്ത്യയും മെഡല്‍ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്. ഇതില്‍ പി.വി. സിന്ധുവാണ് മുന്‍പന്തിയില്‍. കഴിഞ്ഞ രണ്ടു ലോക ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയ സിന്ധു ഇത്തവണ സ്വര്‍ണമാണ് ലക്ഷ്യമിടുന്നത്.
ഒന്നാം റൗണ്ടില്‍ ബൈ ലഭിച്ച സിന്ധു രണ്ടാം റൗണ്ടിലാണ് മത്സരിക്കുക. സിന്ധുവിനു പുറമെ സൈന നെഹ്വാളിനും ഒന്നാം റൗണ്ടില്‍ ബൈ ലഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കും നാളെയാണ് മത്സരങ്ങള്‍. പുരുഷ താരങ്ങളില്‍ കിഡംബി ശ്രീകാന്ത്, എച്ച്. എസ്. പ്രണോയ്, സായ് പ്രണീത്, സമീര്‍ വര്‍മ എന്നിവരും മെഡല്‍ പ്രതീക്ഷകളാണ്. ഇവര്‍ക്ക് ഇന്ന് ഒന്നാം റൗണ്ട് മത്സരങ്ങളുണ്ട്.
ലോക ബാഡ്മിന്റണ്‍
12:16 AM Aug 19, 2019 | Deepika.com