+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിദേശസഹായം: സാധ്യത തള്ളാതെ ഹോങ്കോംഗ് സമരക്കാർ

ഹോ​​​ങ്കോം​​​ഗ്: വി​​​ദേ​​​ശ​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യം തേ​​ടാ​​നു​​​ള്ള സാ​​​ധ്യ​​​ത ത​​​ള്ളി​​​ക്ക​​​ള​​​യാ​​​തെ ഹോ​​​ങ്കോം​​​ഗി​​​ലെ ചൈ​​​നാ​​​വി​​​രു​​​ദ്ധ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്
വിദേശസഹായം: സാധ്യത തള്ളാതെ ഹോങ്കോംഗ് സമരക്കാർ
ഹോ​​​ങ്കോം​​​ഗ്: വി​​​ദേ​​​ശ​രാ​​​ജ്യ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യം തേ​​ടാ​​നു​​​ള്ള സാ​​​ധ്യ​​​ത ത​​​ള്ളി​​​ക്ക​​​ള​​​യാ​​​തെ ഹോ​​​ങ്കോം​​​ഗി​​​ലെ ചൈ​​​നാ​​​വി​​​രു​​​ദ്ധ ജ​​​നാ​​​ധി​​​പ​​​ത്യ പ്ര​​​ക്ഷോ​​​ഭ​​​ക​​​ർ.

ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ, യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ, വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹാ​​​യം ത​​​ങ്ങ​​​ൾ തേ​​​ടി​​​യേ​​​ക്കു​​​മെ​​ന്നു പ്ര​​​ക്ഷോ​​​ഭം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന സി​​​വി​​​ൽ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ഫ്ര​​​ണ്ടി​​​ന്‍റെ വൈ​​​സ് ക​​​ൺ​​​വീ​​​ന​​​ർ വോം​​​ഗ് യി​​​ക്മോ റ​​​ഷ്യ​​​യി​​​ലെ സ്പു​​​ട്നി​​​ക് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യോ​​​ടു പ​​​റ​​​ഞ്ഞു.

യു​​​എ​​​സ് ന​​​യ​​​ത​​​ന്ത്ര​​​ പ്ര​​​തി​​​നി​​​ധി പ്ര​​​ക്ഷോ​​​ഭ​​​ക​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​തി​​​ൽ ചൈ​​​ന ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വോം​​​ഗ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. കൂ​​​ടി​​​ക്കാ​​​ഴ്ച ചൈ​​​ന​​​യു​​​ടെ ആ​​​ഭ്യ​​​ന്ത​​​ര​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ലെ ഇ​​​ട​​​പെ​​​ട​​​ല​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ര​​​ണ്ടു മാ​​​സ​​​ത്തി​​​ല​​​ധി​​​ക​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന സ​​​മ​​​ര​​​ത്തി​​​നു പി​​​ന്നി​​​ൽ അ​​​മേ​​രി​​​ക്ക​​​യ​​​ട​​​ക്ക​​​മു​​​ള്ള വി​​​ദേ​​​ശ ശ​​​ക്തി​​​ക​​​ൾ​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്നാ​​​ണ് ചൈ​​​ന​​യു​​ടെ ആ​​രോ​​പ​​ണം.

ഇ​​​തി​​​നി​​​ടെ, ഇ​​​ന്ന​​​ലെ​​​യും ഹോ​​​ങ്കോം​​​ഗി​​​ൽ ചൈ​​​നീ​​​സ് വി​​​രു​​​ദ്ധ സ​​​മ​​​രം അ​​​ര​​​ങ്ങേ​​​റി. ചൈനാ അനു കൂലികളും പ്രകടനം നടത്തി.