ന്യൂഡൽഹി: രവീന്ദ്ര ജഡേജയടക്കം നാല് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് അർജുന അവാർഡ് നല്‍കുന്നതിനായി ബിസിസിഐ ശിപാർശ ചെയ്തു. മുഹമ്മദ് ഷാമി, ജസ്പ്രീത് ബുംറ വനിതാ ടീം ലെഗ്സ്പിന്നറായ പൂനം യാദവ് എന്നിവരെയാണ് ബിസിസിഐ ശിപാർശ ചെയ്തിരിക്കുന്നത്.
വനിതാ ക്രിക്കറ്റിൽ സ്മൃതി മന്ദാനയ്ക്കു മാത്രമാണ് അർജുന ലഭിച്ചിട്ടുള്ളത്. പാരാ അത്ലറ്റായ ദീപ മാലിക്കിന് കായിക ലോകത്തെ പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിനു ശിപാർശയുണ്ട്. ഗുസ്തി താങ്ങളായ ബജ്റംഗ് പൂനിയ, വിനേഷ് ഫോഗട്ട് എന്നിവർക്കും ഖേൽരത്ന ശിപാർശ ലഭിച്ചിട്ടുണ്ട്.
ദ്രോണാചാര്യ ശിപാർശ ലഭിച്ചവർ
വിമൽകുമാർ (ബാഡ്മിന്റണ്‍)
സന്ദീപ് ഗുപ്ത (ടേബിൾ ടെന്നീസ്)
മൊഹീന്ദർ സിംഗ് (അത്ലറ്റിക്സ്)
മെർസ്ബാൻ പട്ടേൽ (ഹോക്കി, ആജീവനാന്ത മികവ്)
രാംബീർ സിംഗ് (കബഡി, ആജീവനാന്ത മികവ്)
സഞ്ജയ് ഭരദ്വാജ് (ക്രിക്കറ്റ്, ആജീവനാന്ത മികവ്)
അർജുന ശിപാർശ ലഭിച്ചവർ
മുഹമ്മദ് അനസ് യാഹിയ (അത്ലറ്റിക്സ്)
തേജീന്ദർ പാൽ സിംഗ് (അത്ലറ്റിക്സ്)
രവീന്ദ്ര ജഡേജ (ക്രിക്കറ്റ്)
മുഹമ്മദ് ഷാമി (ക്രിക്കറ്റ്)
ജസ്പ്രീത് ബുംറ (ക്രിക്കറ്റ്)
പൂനം യാദവ് (ക്രിക്കറ്റ്)
എസ്. ഭാസ്കരൻ (ബോഡി ബിൽഡിംഗ്)
സോണിയ ലാത്തെർ (ബോക്സിംഗ്)
ചിന്തൻസെന സിംഗ് കൻഗുജാം (ഹോക്കി)
അജയ് താക്കൂർ (കബഡി)
ഗൗരവ് സിംഗ് ഗിൽ (മോട്ടോർ സ്പോർട്സ്)
പ്രമോദ് ഭഗത് (പാരാ സ്പോർട്സ്-ബാഡ്മിന്റണ്‍)
അൻജും മൗദ്ഗിൽ (ഷൂട്ടിംഗ്)
ഹർമീദ് രജുൽ ദേശായ് (ടേബിൾ ടെന്നീസ്)
പൂജ ദണ്ഡ (ഗുസ്തി)
ഫൗവാദ് മിർസ (കുതിരസവാരി)
ഗുർപ്രീത് സിംഗ് സന്ധു (ഫുട്ബോൾ)
സ്വപ്ന ബർമാൻ (അത്ലറ്റിക്സ്)
സുന്ദർ സിംഗ് ഗുർജർ (പാരാ അത്ലറ്റിക്സ്)
ഭാമിദിപതി സായ് പ്രണീത് (ബാഡ്മിന്റണ്‍)
സിമ്രാൻ സിംഗ് ഷെർഗിൽ (പോളോ)
ദീപ മാലിക്കിന് ഖേൽരത്ന, ജഡേജയ്ക്ക് അർജുന
10:45 PM Aug 17, 2019 | Deepika.com