ലെവൻ രക്ഷിച്ചു
10:42 PM Aug 17, 2019 | Deepika.com
മ്യൂണിക്ക്: ജർമൻ ബുണ്ടസ് ലിഗ ഫുട്ബോൾ 2019-20 സീസണിന്റെ ആദ്യ മത്സരത്തിൽ ബയേണ്‍ മ്യൂണിക്ക് സമനിലയോടെ തടിതപ്പി. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഇരട്ട ഗോളിലൂടെ 2-2ന് ഹെർതയെയാണ് ബയേണ്‍ സമനിലയിൽ പിടിച്ചത്. 24, 60 (പെനൽറ്റി) മിനിറ്റുകളിലായിരുന്നു ലെവൻഡോവ്സ്കിയുടെ ഗോളുകൾ. ഹെർതയ്ക്കായി ഡൊഡി ലൂക്ബക്കിയോ (36-ാം മിനിറ്റ്), മാർക്കോ ഗുർജിക് (38-ാം മിനിറ്റ്) എന്നിവർ വലകുലുക്കി.