സത്യസെൻസിംഗ് ബ്ലാസ്റ്റേഴ്സിൽ
10:42 PM Aug 17, 2019 | Deepika.com
കൊച്ചി: മണിപ്പൂർ സ്വദേശിയായ സത്യസെൻ സിംഗ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2019-2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. 27 വയസുകാരനായ സത്യസെൻ സിംഗ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയിൽനിന്നാണ് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. 2015 മുതൽ ഐഎസ്എലിൽ കളിച്ചു വരുന്ന സത്യസെൻ സിംഗ്, മുൻപ് ഡൽഹി ഡൈനാമോസ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഡിഎസ്കെ ശിവാജിയൻസ്, സാൽഗോക്കർ എഫ്സി, റോയൽ വാഹിംഗ്ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. നിരവധി തവണ ഇന്ത്യൻ ദേശീയ ടീം ജഴ്സിയും അണിഞ്ഞു.