ആ​​ഴ്സ​​ണ​​ലി​​നു ജ​​യം

10:41 PM Aug 17, 2019 | Deepika.com
ല​​ണ്ട​​ൻ: ഇം​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് 2019-20 സീ​​സ​​ണി​​ൽ ത​​ങ്ങ​​ളു​​ടെ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും ആ​​ഴ്സ​​ണ​​ലി​​നു ജ​​യം. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ എ​​മി​​റേ​​റ്റ് സ്റ്റേ​​ഡി​​യ​​ത്തി​​ൽ​​ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്നി​​നെ​​തി​​രേ ര​​ണ്ട് ഗോ​​ളി​​ന് ബേ​​ണ്‍​ലി​​ക്കെ​​തി​​രേ​​യാ​​യി​​രു​​ന്നു ഗ​​ണ്ണേ​​ഴ്സി​​ന്‍റെ ജ​​യം.

അ​​ല​​ക്സാ​ന്ദ്രേ ലാ​​ക​​സെ​​റ്റെ (13-ാം മി​​നി​​റ്റ്), പി​​യെ​​റെ എം​​റി​​ക് ഒൗ​​ബ​​മ​​യാം​​ഗ് (64-ാം മി​​നി​​റ്റ്) എ​​ന്നി​​വ​​രാ​​ണ് ആ​​ഴ്സ​​ണ​​ലി​​ന്‍റെ ഗോ​​ൾ നേ​​ടി​​യ​​ത്. ആ​​ഷ്‌​ലി ബാ​​ർ​​ന​​സ് (43-ാം മി​​നി​​റ്റ്) ആ​​ണ് ബേ​​ണ്‍​ലി​​യു​​ടെ ഗോ​​ൾ നേ​​ട്ട​​ക്കാ​​ര​​ൻ. 2009-10 സീ​​സ​​ണി​​നു​​ശേ​​ഷം ലീ​​ഗി​​ലെ ആ​​ദ്യ ര​​ണ്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​ഴ്സ​​ണ​​ൽ ജ​​യി​​ക്കു​​ന്ന​​ത് ആദ്യ​​മാ​​ണ്. ബേ​​ണ്‍​ലി​​ക്കെ​​തി​​രാ​​യ പ്രീ​​മി​​യ​​ർ ലീ​​ഗ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ തു​​ട​​ർ​​ച്ച​​യാ​​യ 10-ാം ജ​​യ​​മാ​​ണ് ഗ​​ണ്ണേ​​ഴ്സ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്.