ബജ്റംഗ് പൂനിയയ്ക്കു ഖേൽരത്ന
11:42 PM Aug 16, 2019 | Deepika.com
ന്യൂഡൽഹി: ഏഷ്യൻ, കോമണ്‍വെൽത്ത് ഗെയിംസ് സ്വർണ മെഡൽ ജേതാവായ ഗുസ്തി താരം ബജ്റംഗ് പൂനിയയ്ക്ക് രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിനു ശിപാർശ. ഇന്നലെയാണ് കേന്ദ്ര സർക്കാർ ബജ്റംഗിനെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയ്ക്ക് ശിപാർശ ചെയ്തത്.