ക്ഷ​​മ ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ന്‍റെ അ​​ടി​​സ്ഥാ​​നം: ഒ​​ളി​​ന്പ്യ​​ൻ രാ​​ധി​​ക

11:57 PM Aug 14, 2019 | Deepika.com
തി​​രു​​വ​​ന​​ന്ത​​പു​​രം: ക്ഷ​​മ​​യോ​​ടെ പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി മ​​ന​​സും ശ​​രീ​​ര​​വും പ​​രു​​വ​​പ്പെ​​ടു​​ത്തി​​യാ​​ൽ ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ മ​​ല​​യാ​​ളി താ​​ര​​ങ്ങ​​ൾ​​ക്കു ദേ​​ശീ​​യ അ​​ന്ത​​ർ​​ദേ​​ശീ​​യ ത​​ല​​ത്തി​​ൽ മി​​ക​​വ് തെ​​ളി​​യി​​ക്കാ​​നാ​​കു​​മെ​​ന്ന് ഒ​​ളി​​ന്പ്യ​​ൻ എ. ​​രാ​​ധി​​ക സു​​രേ​​ഷ്.

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ക്കു​​ന്ന ദ​​ക്ഷി​​ണ​​മേ​​ഖ​​ലാ റാ​​ങ്കിം​​ഗ് ടേ​​ബി​​ൾ ടെ​​ന്നീ​​സ് ടൂ​​ർ​​ണ​​മെ​​ന്‍റ് കാ​​ണാ​​നെ​​ത്തി​​യ​​പ്പോ​​ൾ ദീ​​പി​​ക​​യ്ക്ക് ന​​ല്കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ലാ​​ണ് രാ​​ധി​​ക ഇ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​ക്കി​​യ​​ത്. ദി​​വ​​സ​​വും കു​​റ​​ഞ്ഞ​​ത് ആ​​റു മ​​ണി​​ക്കൂ​​റെ​​ങ്കി​​ലും പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി മാ​​റ്റി​​വ​​യ്ക്ക​​ണം. അ​​ത്ത​​ര​​ത്തി​​ൽ അ​​ർ​​പ്പ​​ണ മ​​നോ​​ഭാ​​വ​​ത്തോ​​ടെ പ​​രി​​ശീ​​ലി​​ച്ചാ​​ൽ ദേ​​ശീ​​യ ത​​ല​​ത്തി​​ൽ മി​​ക​​വാ​​ർ​​ന്ന പ്ര​​ക​​ട​​ന​​വും മെ​​ഡ​​ൽ​​നേ​​ട്ട​​വും സ്വ​​ന്ത​​മാ​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് ഒ​​ളി​​ന്പ്യ​​നും മു​​ൻ ദേ​​ശീ​​യ ടേ​​ബി​​ൾ ടെ​​ന്നീ​​സ് ചാ​​ന്പ്യ​​നു​​മാ​​യ രാ​​ധി​​ക സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​രം വൈ​​എം​​സി​​എ ആ​​യി​​രു​​ന്നു രാ​​ധി​​ക​​യു​​ടെ പ​​രി​​ശീ​​ല​​ന ക​​ള​​രി. 10-ാം വ​​യ​​സി​​ൽ സം​​സ്ഥാ​​ന സ​​ബ്ജൂ​​ണി​​യ​​ർ ടെ​​ന്നീ​​സ് ചാ​​ന്പ്യ​​നാ​​യി. പ​​ര​​മാ​​വ​​ധി കു​​ട്ടി​​ക​​ൾ ഈ ​​മേ​​ഖ​​ല​​യി​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നെ​​ത്ത​​ണം. മി​​ക​​ച്ച പ​​രി​​ശീ​​ല​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ ഉ​​ള്ള​​പ്പോ​​ൾ അ​​ത് ഉ​​പ​​യോ​​ഗി​​ക്കാ​​ൻ പു​​തു ത​​ല​​മു​​റ ത​​യാ​​റാ​​വ​​ണം- രാ​​ധി​​ക പ​​റ​​യു​​ന്നു.

ടേ​​ബി​​ൽ ടെ​​ന്നീ​​സിനു കേ​​ര​​ള​​ത്തി​​ൽ വേ​​ണ്ട​​ത്ര പ്ര​​ചാ​​ര​​ണം ല​​ഭി​​ക്കു​​ന്നു​​ണ്ടോ എ​​ന്ന ചോ​​ദ്യ​​ത്തി​​നു വ്യ​​ക്ത​​മാ​​യ ഉ​​ത്ത​​രം ന​​ല്കാ​​തെ രാ​​ധി​​ക ഒ​​ഴി​​ഞ്ഞു​​മാ​​റി. മ​​ഹാ​​രാഷ്‌ട്രയി​​ൽനി​​ന്നും ത​​മി​​ഴ്നാ​​ട്ടി​​ൽനി​​ന്നു​​മു​​ള്ള താ​​ര​​ങ്ങ​​ളാ​​ണ് ഇ​​ന്ത്യ​​ൻ റാ​​ങ്കിം​​ഗി​​ൽ ഇ​​പ്പോ​​ൾ മു​​ൻപ​​ന്തി​​യി​​ലു​​ള്ള​​ത്. ത​​ങ്ങ​​ളു​​ടെ കാ​​ല​​ത്തെ ചൈ​​നീ​​സ് ടീ​​മു​​ക​​ളോ​​ട് മ​​ത്സ​​രി​​ക്കു​​ക എ​​ന്നു കേ​​ൾ​​ക്കു​​ന്പോ​​ൾ ത​​ന്നെ പ​​ല​​പ്പോ​​ഴും ഭ​​യ​​മാ​​യി​​രു​​ന്നു. അ​​തി​​ന്‍റെ പ്ര​​ധാ​​ന കാ​​ര​​ണം അ​​ന്ത​​ർ​​ദേ​​ശി​​യ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ കു​​റ​​വാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഇ​​ന്ന് ആ ​​സ്ഥി​​തി​​ക്ക് മാ​​റ്റ​​മു​​ണ്ടാ​​യി. ഇ​​പ്പോ​​ൾ ഇ​​ന്‍റ​​ർ​​നാ​​ഷണ​​ൽ ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ൾ നി​​ര​​വ​​ധി​​യാ​​ണ്. നി​​ര​​വ​​ധി അ​​ക്കാ​​ദ​​മി​​ക​​ളും പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു. ലോ​​കോ​​ത്ത​​ര നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള പ​​രി​​ശീ​​ല​​ന സൗ​​ക​​ര്യ​​ങ്ങ​​ളും ല​​ഭ്യ​​മാ​​ണ്. ഇ​​ത് പ​​ര​​മാ​​വ​​ധി പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​ൻ യു​​വ ത​​ല​​മു​​റ ത​​യാ​​റാ​​ക​​ണ​​മെ​​ന്നാ​​ണ് രാ​​ധി​​ക​​യ്ക്ക് പ​​റ​​യാ​​നു​​ള്ള​​ത്.

1986ൽ ​​ന​​ട​​ന്ന ദേ​​ശീ​​യ സ​​ബ്ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ചാ​​ന്പ്യ​​ൻ​​പ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യാ​​ണ് രാ​​ധി​​ക ഈ ​​മേ​​ഖ​​ല​​യി​​ൽ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ട്ട​​ത്. നാ​​ഷണ​​ൽ ത​​ല​​ത്തി​​ൽ 1989ൽ ​​ജൂ​​ണി​​യ​​ർ വി​​ഭാ​​ഗ​​ത്തി​​ൽ ചാ​​ന്പ്യ​​ൻ. 1995ൽ ​​പോ​​ണ്ടി​​ച്ചേ​​രി​​യി​​ൽ ന​​ട​​ന്ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ൽ ചാ​​ന്പ്യ​​ൻ​​പ​​ട്ടം.
അ​​ന്താ​​രാ​​ഷ്‌ട്ര ​​ത​​ല​​ത്തി​​ൽ രാ​​ധി​​ക ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച് 1992,93,95 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ലോ​​ക​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ പ​​ങ്കെ​​ടു​​ത്തു. ഇ​​തേ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും ഇ​​ന്ത്യ​​ൻ ജ​​ഴ്സി അ​​ണി​​ഞ്ഞു. 1990,92,94 വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഏ​​ഷ്യ​​ൻ ടേ​​ബി​​ൾ ടെ​​ന്നീ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലും പ​​ങ്കെ​​ടു​​ത്ത രാ​​ധി​​ക 1996 ലെ ​​അറ്റ്‌ലാ​​ന്‍റാ ഒ​​ളി​​ന്പി​​ക്സി​​ലും ഇ​​ന്ത്യ​​ക്കാ​​യി കോ​​ർ​​ട്ടി​​ലി​​റ​​ങ്ങി​​യി​​ട്ടു​​ണ്ട്.
നെ​​യ്റോ​​ബി​​യി​​ൽ 91ൽ ​​ന​​ട​​ന്ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ടീം ​​ഇ​​ന​​ത്തി​​ൽ വെ​​ങ്ക​​ല മെ​​ഡ​​ൽ ജേ​​താ​​വാ​​യി.

1991ൽ ​​കൊ​​ളം​​ബോ​​യി​​ലും 93ൽ ​​ധാ​​ക്ക​​യി​​ലും ന​​ട​​ന്ന സൗ​​ത്ത് ഏ​​ഷ്യ​​ൻ ഫെ​​ഡ​​റേ​​ഷ​​ൻ ഗെ​​യിം​​സു​​ക​​ളി​​ൽ വ്യ​​ക്തി​​ഗ​​ത, ടീം ​​ഇ​​ന​​ങ്ങ​​ളി​​ൽ മെ​​ഡ​​ൽ നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ ടേ​​ബി​​ൽ ടെ​​ന്നീ​​സ് താ​​ര​​മാ​​ണ് രാ​​ധി​​ക. ക​​ട​​വ​​ന്ത്ര​​യി​​ൽ ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ പു​​തു​​ത​​ല​​മു​​റ​​യ്ക്ക് പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന​​തി​​നു സ​​മ​​യം ക​​ണ്ടെ​​ത്തു​​ന്ന രാ​​ധി​​ക കൊ​​ച്ചി​​യി​​ൽ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​നി​​ൽ ജോ​​ലി ചെ​​യ്യു​​ന്നു. ര​​ണ്ട് ആ​​ണ്‍​മ​​ക്ക​​ളാ​​ണ് ഉ​​ള്ള​​ത്, മൂ​​ത്തവൻ അ​​ശ്വി​​ൻ സം​​സ്ഥാ​​ന ത​​ല​​ത്തി​​ൽ ടേ​​ബി​​ൾ ടെ​​ന്നീ​​സ് ജേ​​താ​​വാ​​യി​​രു​​ന്നു. ര​​ണ്ടാ​​മ​​ൻ അ​​ദ്വൈ​​ത് വി​​ദ്യാ​​ർ​​ഥിയാണ്.

താ​​ൻ ഈ ​​കാ​​യി​​ക മേ​​ഖ​​ല​​യി​​ലേ​​ക്ക് ചെ​​റു​​പ്പ​​ത്തി​​ലേ ക​​ട​​ന്നുവ​​രാ​​ൻ കാ​​ര​​ണം പി​​താ​​വി​​ന്‍റെ പ്രോ​​ത്സാ​​ഹ​​ന​​മാ​​യി​​രു​​ന്നു​​വെ​​ന്നു രാ​​ധി​​ക സാ​​ക്ഷ്യ​​പ്പെ​​ടു​​ത്തു​​ന്നു. കേ​​ര​​ള​​ത്തി​​നു​​വേ​​ണ്ടി​​യും ത​​മി​​ഴ്നാ​​ടി​​നു​​വേ​​ണ്ടി​​യും ദേ​​ശീ​​യ ത​​ല​​ത്തി​​ൽ മെ​​ഡ​​ൽ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ള്ള കെ.​​ആ​​ർ. പി​​ള്ള​​യാ​​ണ് രാ​​ധി​​ക​​യു​​ടെ പി​​താ​​വ്. സ​​ഹോ​​ദ​​ര​​ൻ ആ​​ർ. രാ​​ജേ​​ഷും മു​​ൻ സം​​സ്ഥാ​​ന ചാ​​ന്പ്യ​​നാ​​ണ്. ടേ​​ബി​​ൾ ടെ​​ന്നീ​​സി​​ൽ മി​​ക​​ച്ച സം​​ഭാ​​വ​​ന​​ക​​ൾ ന​​ല്കി​​യ​​തി​​ന് ഇ​​ന്ന​​ലെ ഗ​​വ​​ർ​​ണ​​ർ പി. ​​സ​​ദാ​​ശി​​വ​​ത്തി​​ൽനി​​ന്നു രാ​​ധി​​ക ആ​​ദ​​ര​​വും ഏ​​റ്റു​​വാ​​ങ്ങി.

തോ​​മ​​സ് വ​​ർ​​ഗീ​​സ്