ലാ ലിഗ പോരാട്ടം നാളെ മുതൽ
11:57 PM Aug 14, 2019 | Deepika.com
മാഡ്രിഡ്: യൂറോപ്യൻ ക്ലബ് ഫുട്ബോൾ സീസണിലെ സുപ്രാധാന ലീഗുകളായ സ്പാനിഷ് ലാ ലിഗ, ജർമൻ ബുണ്ടസ് ലിഗ എന്നിവയ്ക്ക് നാളെ കിക്കോഫ്. ഇന്ത്യൻ സമയം വെള്ളിയാഴ്ച അർധരാത്രി 12.30ന് ലാ ലിഗയിൽ നിലവിലെ ചാന്പ്യന്മാരായ ബാഴ്സലോണ അത്ലറ്റിക് ബിൽബാവോയുമായി ഏറ്റുമുട്ടുന്നതോടെ സ്പാനിഷ് ക്ലബ് ഫുട്ബോളിന്റെ 2019-20 സീസണിനു പന്തുരുളും. വെള്ളി രാത്രി 12.00ന് ബയേണ്‍ മ്യൂണിക്ക് ഹെർതയെ നേരിടുന്നതോടെയാണ് ബുണ്ടസ് ലിഗയ്ക്ക് തുടക്കമാകുക. ശനിയാഴ്ച രാത്രി 8.30നാണ് റയൽ മാഡ്രിഡിന്റെ ആദ്യ മത്സരം.