ന്യൂഡൽഹി: പ്രളയത്തിൽ നിന്നു കരകയറുന്നതിനുള്ള ദുരിതാശ്വാസ സഹായത്തിന് ചെക്ക് വച്ച് ഡൽഹിയിലെ കേരള ഹൗസ്. ചെക്കും ഡ്രാഫ്റ്റും സ്വീകരിക്കുന്നതിന് മാത്രമായി ഒരു കളക്ഷൻ സെന്റർ രൂപീകരിച്ച് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി എ. സന്പത്തും കേരള ഹൗസ് റസിഡന്റ് കമ്മീഷണർ പുനീത് കുമാറും പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
കഴിഞ്ഞ വർഷം പ്രളയകാലത്തും കേരള ഹൗസിൽ സാധനങ്ങൾ സമാഹരിച്ചു നൽകുന്നതിനെ പുനീത് കുമാർ എതിർപ്പ് ഉയർത്തിയിരുന്നു. എന്നാൽ, ചെക്കും ഡ്രാഫ്റ്റും മാത്രമാണെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നേരിട്ടു നൽകിയാൽ പോരെ, കളക്ഷൻ സെന്റർ വേണോ എന്നാണ് ഡൽഹി മലയാളികളുടെ ചോദ്യം.