മാന്നാനം: 16-ാമത് സെന്റ് എഫ്രേംസ് ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ ബാസ്കറ്റ്ബോളിൽ ആതിഥേയരായ സെന്റ് എഫ്രേംസിന് ഇരട്ടക്കിരീടം. സീനിയർ ആണ്‍കുട്ടികളുടെയും ജൂണിയർ ആണ്‍കുട്ടികളുടെയും വിഭാഗത്തിലാണ് ആതിഥേയർ കിരീടം കരസ്ഥമാക്കിയത്. സീനിയർ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കൊരട്ടി ലിറ്റിൽ ഫ്ളവർ എച്ച്എസ്എസിനെ കീഴടക്കി ജിവിഎച്ച്എസ്എസ് കണ്ണൂർ കിരീടമണിഞ്ഞു. സ്കോർ: 74-65.
സീനിയർ ആണ്‍കുട്ടികളുടെ ഫൈനലിൽ 79-48ന് പുളിങ്കുന്ന് സെന്റ് ജോസഫ്സ് എച്ച്എസ്എസിനെയാണ് സെന്റ് എഫ്രേംസ് കീഴടക്കിയത്. പെരുന്പിള്ളി വിദ്യാനികേതനെ 54-43നു കീഴടക്കി ആതിഥേയർ ജൂണിയർ ആണ്‍കുട്ടികളുടെ കിരീടവും നേടി.
സെന്റ് എഫ്രേംസിന് ഇരട്ടക്കിരീടം
11:49 PM Aug 13, 2019 | Deepika.com