പാരീസ്: ഡബ്ല്യുടിഎ ലോക റാങ്കിംഗിൽ ജാപ്പനീസ് താരം നവോമി ഒസാക്ക ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. 2018 യുഎസ് ഓപ്പണ്‍, 2019 ഓസ്ട്രേലിയൻ ഓപ്പണ്‍ നേടി ഒസാക്ക ഒന്നാം റാങ്കിൽ എത്തിയിരുന്നു. ഏഷ്യയിൽനിന്ന് വനിതാ സിംഗിൾസ് തലപ്പത്ത് എത്തുന്ന ആദ്യ താരമാണ് ഒസാക്ക. ബാർതി, പ്ലീഷ്കോവ, സിമോണ ഹാലെപ്പ്, കികി ബെർടെൻസ് എന്നിവരാണ് ആദ്യ അഞ്ച് റാങ്കിൽ. സെറീന വില്യംസ് എട്ടാമതാണ്.
ജോക്കോവിച്ച് ഒന്നാമൻ
പുരുഷ സിംഗിൾസിൽ ഒന്നാം സ്ഥാനത്ത് സെർബിയയുടെ നൊവാക് ജോക്കോവിച്ച് തുടരുന്നു. സ്പെയിനിന്റെ റാഫേൽ നദാൽ, സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ, ഓസ്ട്രിയയുടെ ഡൊമിനിക് തീം, ജപ്പാന്റെ കെയ് നിഷിക്കോരി എന്നിവരാണ് യഥാക്രമം ആദ്യ അഞ്ചിൽ.
റോജേഴ്സ് കപ്പ് ഫൈനലിൽ നദാൽ റഷ്യയുടെ മെദ്വദേവിനെ കീഴടക്കി കിരീടം നേടി. സിൻസിനാറ്റിക്കില്ലെന്ന് താരം അറിയിച്ചു. വനിതാ സിംഗിൾസിൽ സെറീന പിന്മാറിയതോടെ കാനഡയുടെ ബിയാങ്ക ജേതാവായി.
ഒസാക്ക ഒന്നിൽ തിരിച്ചെത്തി
11:28 PM Aug 12, 2019 | Deepika.com