ലുക്കാക്കുവിനു നാലു ഗോൾ
11:28 PM Aug 12, 2019 | Deepika.com
മിലാൻ: ഇറ്റാലിയൻ സീരി എ സീസണിനു മുന്നോടിയായുള്ള പരിശീലന മത്സരത്തിൽ ഇന്റർ മിലാനു വൻ ജയം. മറുപടിയില്ലാത്ത നാല് ഗോളിന് സീരി ഡി ടീമായ വിർടസ് ബെർഗാമോയെയാണ് ഇന്റർ കീഴടക്കിയത്. മത്സരത്തിൽ ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കു നാല് ഗോൾ നേടി. ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് കഴിഞ്ഞ ആഴ്ചയാണ് ലുകാക്കു ഇന്ററിൽ എത്തിയത്.