മാഡ്രിഡ്: പുതിയ സീസണിന് മുന്നോടിയായുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിൽ റയൽ മാഡ്രിഡിനെ മുട്ടുകുത്തിച്ച് എഎസ് റോമ. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് ഷൂട്ടൗട്ടിലൂടെയാണ് വിജയിയെ നിർണയിച്ചത്. 5-4നായിരുന്നു ഇറ്റാലിയൻ സംഘം സ്പാനിഷ് ക്ലബ്ബിനെ കീഴടക്കിയത്.
റയലിനുവേണ്ടി മാഴ്സലോയും (16-ാം മിനിറ്റ്) കാസെമിറോയും (39-ാം മിനിറ്റ്) ഗോൾ നേടിയപ്പോൾ ഡിയേഗോ പെറോട്ടി (34-ാം മിനിറ്റ്), എഡിൻ സെക്കോ (40-ാം മിനിറ്റ്) എന്നിവർ റോമയ്ക്കായി ലക്ഷ്യംകണ്ടു. ഷൂട്ടൗട്ടിൽ, പകരക്കാരനായി ഇറങ്ങിയ ഗരെത് ബെയ്ൽ ലക്ഷ്യം കണ്ടെങ്കിലും മാഴ്സലോയ്ക്ക് പിഴച്ചു.
ഷൂട്ടൗട്ടിൽ റയലിനു തോൽവി
11:28 PM Aug 12, 2019 | Deepika.com