ഇന്ത്യക്കു പ്രത്യേക ട്രോഫി
11:28 PM Aug 12, 2019 | Deepika.com
ന്യൂഡൽഹി: സ്പെയിനിലെ വലൻസിയയിൽ നടന്ന കോട്ടിഫ് കപ്പ് ഫുട്ബോളിൽ പ്രത്യേക മൂന്നാം സ്ഥാന ട്രോഫി ഇന്ത്യൻ വനിതകൾക്ക് ലഭിച്ചു. നാല് മത്സരങ്ങൾ കളിച്ചതിൽ ഇന്ത്യൻ വിനതകൾ രണ്ട് ജയം നേടിയിരുന്നു. ഫെയർ പ്ലേ അവാർഡും ഇന്ത്യക്കായിരുന്നു. ടൂർണമെന്റ് ചരിത്രത്തിൽ ഇന്ത്യയുടെ മികച്ച പ്രകടനമായിരുന്നു ഇത്.