മവ്ലാംയിന് (മ്യാന്മര്): മ്യാന്മറിലെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര് മരിച്ചു. നിരവധിപ്പേരെ കാണാതായി. മരണനിരക്ക് ഇനിയും ഉയരുമെന്നാണു കരുതുന്നത്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. രാജ്യത്ത് മണ്‍സൂണ്‍ മഴ ശക്തി പ്രാപിച്ചിരിക്കുകയാണ്.
മോണ്‍ സംസ്ഥാനത്തെ യേ പ്യാര് കോണ്‍ ഗ്രാമത്തില്‍ പെയ്ത കനത്ത മഴയില്‍ ഒരു കുന്നിന്‍ചെരുവ് ഇടിയുകയായിരുന്നു. ഈ പ്രദേശത്ത് 16 വീടുകളും ഒരു ആശ്രമവുമാണുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ രാത്രിയിലും നടത്തിയ തെരച്ചിലിലാണ് പലരെയും രക്ഷിക്കാനായത്.
ഇതുവരെ 22 മൃതദേഹങ്ങളും പരിക്കേറ്റ 47 പേരെയും കണ്ടെത്താനായെന്ന് സംസ്ഥാനത്തെ ഒരു ഉദ്യോഗസ്ഥന് അറിയിച്ചു. നൂറിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
മഴ ശക്തി പ്രാപിച്ചതിനെത്തുടര്‍ന്ന് നദീതീരങ്ങളിലുള്ള വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. ഇതേത്തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. വിയറ്റ്നാമിലും മഴ ശക്തിപ്പെട്ടിരിക്കുകയാണ്.എട്ട് പേര് മരിച്ചെന്നാണ് വിവരങ്ങള്‍.