ടെഹ്റാൻ: തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ പ്രതിരോധ സംവിധാനം ഇറാന് അവതരിപ്പിച്ചു. 450 കിലോ മീറ്റര്‍ പരിധിയില്‍ മിസൈല്‍ പ്രതിരോധം സംജാതമാക്കാവുന്ന രീതിയിലാണ് ഇറാന്റെ പുതിയ മിസൈല്‍ സംവിധാനം. ക്രൂയിസ് മിസൈലുകളും ബലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധിക്കാന്‍ ഇതിലൂടെ കഴിയും.
ജൂണില്‍ നിരീക്ഷണപറക്കല്‍ നടത്തിയ യുഎസ് സൈന്യത്തിന്റെ ഡ്രോണ്‍ മിസൈലുപയോഗിച്ച് തകര്‍ത്തതുമായി ബന്ധപ്പെട്ട് ഇറാനും യുഎസുമായുള്ള പ്രശ്നങ്ങള്‍ ഉയര്‍ന്ന അവസരത്തിലാണ് പുതിയ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. ഡ്രോണ്‍ അന്താരാഷ്ട്ര വ്യോമപാതയിലായിരുന്നുവെന്ന് യുഎസ് വാദിച്ചപ്പോള്‍ തങ്ങളുടെ പ്രദേശത്തു കയറിപ്പോഴാണ് മിസൈല്‍ വച്ച് തകര്‍ത്തതെന്നാണ് ഇറാന് വിശദീകരിച്ചത്.
നവീകരിച്ച മിസൈല്‍ സംവിധാനവുമായി സൈനികര്‍ നടത്തുന്ന പരീക്ഷണം ഇറാന്റെ സ്വന്തം ടെലിവിഷന്‍ ചാനലിലൂടെയാണ് പുറത്തുവിട്ടത്.