കോപ്പന്‍ഹേഗന്‍: കോപ്പന്ഹേഗനിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ പോലീസ് സ്റ്റേഷന് തകര്‍ത്തു. നാലു ദിവസത്തിനിടെ ഡെന്മാര്ക്ക് തലസ്ഥാനത്തുണ്ടാകുന്ന രണ്ടാമത്തെ സ്ഫോടനമാണിത്.
സിറ്റി സെന്ററിനു പുറത്ത് നൊറേബ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഇല്ലാത്ത പോലീസ് സ്റ്റേഷനു പുറത്താണ് സ്ഫോടനമുണ്ടായത് എന്നതിനാ ൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ചീഫ് പോലീസ് ഇന്‍സ്പെക്ടര്‍ ബെര്‍ഗന്‍ സ്കോവ് പറഞ്ഞു.
ചൊവ്വാഴ്ച ഡാനിഷ് ടാക്സ് ഏജന്‍സിയുടെ ഓഫീസിനു വെളിയില്‍ നടന്ന സ്ഫോടനത്തില്‍ ഒരാള്‍ക്കു പരിക്കേറ്റിരുന്നു.
രണ്ടു സ്ഫോടനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്നു പറയാനാവില്ലെന്നും പക്ഷേ രണ്ടും കരുതിക്കൂട്ടിയുള്ളതാണെന്നും സ്കോവ് പറഞ്ഞു. സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.