ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ഇന്ത്യാ അനുകൂല ബാനർ പ്രത്യക്ഷപ്പെട്ടതിനു വിശദീകരണവുമായി പാക്കിസ്ഥാൻ. ഡിസൈനർക്കു സംഭവിച്ച പിഴവും പ്രവർത്തകരുടെ ഭാഷാ പ്രയോഗത്തിലെ വൈകല്യവുമാണ് ഇതിന് കാരണമെന്ന് പാക്കിസ്ഥാൻ അധികൃതർ പറഞ്ഞു.
ചൊവ്വാഴ്ചയായിരുന്നു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് ബാനർ പ്രത്യക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് ഇസ്ലാമാബാദ് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്തെന്നും അന്വേഷണം പൂർത്തിയായെന്നും ഇസ്ലാമാബാദ് ഡിസ്ട്രിക്ട് കമ്മീഷണർ ഹംസ ഷാഫ്ഖാത് പറഞ്ഞു.